പതിനൊന്നു നായകളും ഒരു പൂവൻ കോഴിയും അഭിനയിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന് പ്രദർശനത്തിനെത്തും
നവാഗതനായ ദേവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വാലാട്ടി’ വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ്. ചലച്ചിത രംഗത്ത് ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീഷയും ഉണർത്തിയിരിക്കുന്നു ഈ ചിത്രം.
എപ്പോഴും പരീഷണങ്ങൾ നടത്താൻ സന്നദ്ധരായ വ്യത്യസ്ഥ ചലച്ചിത നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിംസ്. ഇത്തരം ചിത്രങ്ങളെല്ലാം പ്രേഷകർ ഇരു കൈ നീട്ടി സ്വീകരിച്ചതും ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ പരീഷണങ്ങളുമായി മുന്നോട്ടു പോകുവാൻ പ്രേരകമായി എന്ന് മുഖ്യ സാരഥി വിജയ് ബാബു പറയുന്നു.
മൃഗങ്ങൾ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ ‘വാലാട്ടി’ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു കലാസൃഷ്ടിയാണ്.
ഇതിൽ മൃഗങ്ങൾ മാത്രമേയുള്ളൂ എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ലോകത്തിലെ തന്നെ അത്ഭുത ചിത്രമായി വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല.
പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ അതേ വികാരവിചാരങ്ങൾ അവതരിപ്പിക്കുന്നു. അതെന്തൊക്കെയാണന്ന് ചിത്രം കാണുന്നതുവരേ സസ്പെൻസായിത്തന്നെ നിൽക്കട്ടെ എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. തികച്ചും രസാകരമായ അനുഭവമായിരിക്കും ഈ ചിത്രം.
ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിശ്ചയിക്കപ്പെട്ടു. മധ്യവേനൽ അവധിക്കാലത്ത് ഏവർക്കും ആസ്വദിക്കും വിധത്തിൽ മെയ് അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
‘ഇത് ഒരു സാധാരണ സിനിമയല്ലാത്തതിനാൽ വലിയ മുന്നൊരുക്കം തന്നെ വേണ്ടി വന്നു’വെന്ന് സംവിധായകനായ ദേവൻ പറഞ്ഞു.
മൂന്നു വർഷങ്ങൾ വേണ്ടി വന്നു ഇതിലെ അഭിനേതാക്കളായ നായകൾക്കും പൂവൻ കോഴിക്കുമുള്ള പരിശീലനം നൽകാൻ.
ഒരു സാധാരണ സിനിമ എടുക്കുന്നതിന്റെ പത്തിരട്ടി അദ്ധ്വാനം വേണ്ടിവന്നു ഈ ചിത്രത്തിന്.
മറ്റൊരു കൗതുകം കൂടി ഈ ചിത്രത്തിലുണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. അവരുടെ പേരുകൾ ഇവിടെ വ്യക്തമാക്കുന്നില്ല. ചിത്രം കാണുമ്പോൾ പ്രേഷകർ മനസ്സിലാക്കുന്നതാണു നല്ലത്.
വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്നതാണ് ഈ ചിത്രം.
ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിന്നാലാമത്തെ പുതുമുഖ സംവിധായകനാണ് ദേവൻ.
മലയാളത്തിനു പുറമേ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേഷകർക്കു മുന്നിലെത്തുക.
ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യുണിവേഴ്സൽ ചിത്രമാണ് വാലാട്ടി.
ഛായാഗ്രഹണം- വിഷ്ണു പണിക്കർ.
എഡിറ്റിംഗ്- അയൂബ് ഖാൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു .
നിർമ്മാണ നിർവഹണം- ഷിബു.ജി സുശീലൻ.
വാഴൂർ ജോസ്