ഇടുക്കി: ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യ പടിയായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ 30 മുതൽ മയക്കു വെടി വക്കാനുള്ള നടപടി കളിലേക്ക് കടക്കും. അരിക്കൊമ്പൻ ചെയ്ത അക്രമണങ്ങൾ കോടതിയെ അറിയിക്കുമന്നും കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈറേഞ്ച് സർക്കിൾ സിസിഎഫ്ആർഎസ് അരുൺ പറഞ്ഞു. രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളാണെത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും.
Related Articles
കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; അപകടത്തിന്റെ ഉത്തരവാദിത്വം, കരാറുകാരന് അറസ്റ്റില്‍
November 25, 2024
ബൈക്കില്‍ പോകുന്നതിനിടെ വെള്ളം തെറിപ്പിച്ചു; ഡെലിവറി ബോയിയെ വാള് കൊണ്ട് ആക്രമിച്ചു; രണ്ടു പേര് പിടിയില്‍
November 25, 2024
നഗ്നത പ്രദര്‍ശിപ്പിച്ചശേഷം കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷകരായി ഹരിതകര്‍മസേന, പ്രതിയെ പിടികൂടി
November 25, 2024