രാജസ്ഥാനിൽ അവിശ്വാസപ്രമേയം കൊണ്ട് വരാൻ തയ്യാറെടുത്ത ബിജെപിക്ക് കോൺഗ്രസ്സിന്റെ തിരിച്ചടി
രാജസ്ഥാനിൽ നിയമസഭ ഇന്ന് ചേരുകയാണ് .അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി തീരുമാനിച്ചിരിക്കുകയാണ് .എന്നാൽ സഭയിൽ വിശ്വാസ വോട്ട് തേടാൻ ആണ് കോൺഗ്രസിന്റെ തീരുമാനം .കൃത്യമായ ഭൂരിപക്ഷം ഉണ്ട് എന്ന ആത്മവിശ്വാസമാണ് കോൺഗ്രസിനെ ഇതിനു പ്രേരിപ്പിക്കുന്നത് .
കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിലാണ് വിശ്വാസപ്രമേയം അവതരിപ്പിക്കാൻ തീരുമാനം ആയത് .അശോക് ഗെഹ്‌ലോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സച്ചിൻ പൈലറ്റും സന്നിഹിതനായിരുന്നു .ഒരു മാസത്തെ അധികാര തർക്കത്തിന് ശേഷം ഗെഹ്‌ലോട്ടും സച്ചിനും പങ്കെടുത്ത യോഗമായിരുന്നു അത് .200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഗെഹ്‌ലോട്ട് പക്ഷത്തിനു മാത്രം 103 പേരുടെ പിന്തുണ ഉണ്ട് .
ഗെഹ്‌ലോട്ട് പക്ഷ എംഎൽഎമാർ 87 ആണ് .10 സ്വാതന്ത്രരുടെ പിന്തുണയും ഗെഹ്ലോട്ടിനു ഉണ്ട് .ആർഎൽഡിക്ക് ഒന്നും ഇടതു പക്ഷത്തിനു രണ്ടും ബി ടി പിക്ക് രണ്ടും എംഎൽഎമാർ ഉണ്ട് .സ്പീക്കർ ഉൾപ്പെടെ 103 പേർ .
സച്ചിനൊപ്പം ഉള്ളത് സച്ചിനടക്കം 19 എംഎൽഎമാർ .മൂന്ന് സ്വതന്ത്രരും സച്ചിനെ പിന്തുണക്കുന്നു .ഈ 22 പേരും ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണക്കും എന്നാണ് കരുതുന്നത് .ബിജെപിക്കും സഖ്യകക്ഷികൾക്കുമായി ആകെ 75 അംഗങ്ങൾ ആണുള്ളത് .കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കാൻ കെൽപ്പില്ലെന്നു ചുരുക്കം .