പ്രണയവിവാഹത്തിനായി സ്വന്തം കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ച ആൽബിൻ ബെന്നി
മാതാപിതാക്കൾക്കും സഹോദരിക്കും ഐസ് ക്രീമിൽ ആൽബിൻ എലിവിഷം ചേർത്തത് പ്രണയവിവാഹം കഴിക്കാൻ .സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതും ആൽബിനെ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചു .അച്ഛനും അമ്മയ്ക്കും സഹോദരിക്കും എലിവിഷം നൽകിയെങ്കിലും ആൽബിന്റെ പദ്ധതി പാളി .പതിനാറുകാരി ആൻ മേരി മരിച്ചെങ്കിലും പോലീസ് കുറ്റവാളിയെ കണ്ടെത്തി .അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ് .
31 നു വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീം ആൽബിൻ ഒഴികെ എല്ലാവരും കഴിച്ചു .അവശ നിലയിലായ ആൻ മേരിക്ക് മഞ്ഞപ്പിത്തമാണെന്നു കരുതി നാടൻ ചികിത്സ നൽകി .5 നു ആണ് ആശുപത്രിയിൽ എത്തിക്കുന്നത് .ആൻ മേരി അന്ന് തന്നെ മരിച്ചു .ബെന്നിയെയും ബെസിയെയും കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
പരിശോധനയിൽ ആനിന്റെയും ബെന്നിയുടെയും ബെസിയുടെയും രക്തത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തി .എന്നാൽ അസ്വാസ്ഥ്യം അഭിനയിച്ച് എത്തിയ ആൽബിന്റെ രക്തത്തിൽ അത് കാണാനുമായില്ല .ഇതാണ് ആൽബിനെ കുരുക്കിയത് .ആൻ മേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു .
ആഴ്ചകൾക്ക് മുൻപ് ആൽബിൻ കറിയിൽ വിഷം ചേർക്കാൻ ശ്രമിച്ചിരുന്നു .എന്നാൽ പരാജയപ്പെട്ടു .തുടർന്നാണ് ഐസ്‌ക്രീമിൽ വിഷം ചേർത്തത് .സഹോദരിയോട് ആൽബിൻ മോശമായി പെരുമാറാൻ ശ്രമിച്ചിരുന്നു .അശ്‌ളീല വീഡിയോ കാണുന്നത് സഹോദരി മാതാപിതാക്കളെ അറിയിക്കുമെന്നും ആൽബിൻ ഭയപ്പെട്ടിരുന്നു .