പത്തനംതിട്ട: ഗൃഹനാഥനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പാമ്പാടിമണ്‍ വീട്ടില്‍ അനില്‍കുമാറിനെയാണ് (55) വീടിന്റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മൃതശരീരം ജീര്‍ണാവസ്ഥയിലായിരുന്നു. അബുദാബിയില്‍ ജോലി ചെയ്തിരുന്ന അനില്‍ നാട്ടില്‍ എത്തിയശേഷം വീടിന് സമീപം ചെറുകിട വ്യാപാരം നടത്തുകയായിരുന്നു. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയോട് അപമര്യദയായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നതോടെ അനില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കുമെന്ന സ്ഥിതിയുമായി. ഇതോടെ കട പ്രവര്‍ത്തിച്ചിരുന്ന വാടക മുറി ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേച്ചൊല്ലി കുടുംബത്തിലും പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. നിയമപരമായും സുഹൃത്തുക്കള്‍ വഴിയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത കാലത്തായി ബന്ധുക്കളോടും സുഹൃത്തുക്കളോടും അകലം പാലിച്ചിരുന്നു. ഏക മകന് വിദേശത്താണ്. മൃതദേഹം ചെങ്ങന്നൂരില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.