LIFELife Style

മറ്റൊരു യുവതാരം കൂടി വിവാഹിതനായി, വധു ആരാണെന്ന് അറിയുമോ? ആശംസകളുമായി മലയാളികള്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രാഹുല്‍ മാധവ്. നിരവധി മലയാളം സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇദ്ദേഹം ധാരാളം മികച്ച സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയില്‍ ഇദ്ദേഹം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

അതേസമയം, ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദീപശ്രീ എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ബംഗളൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ എല്ലാം തന്നെ നടന്നത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

Signature-ad

സംവിധായകന്‍ ഷാജി കൈലാസ് ഇദ്ദേഹത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതുകൂടാതെ നിര്‍മ്മാതാവായ ബാദുഷ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് എങ്കിലും തമിഴ് സിനിമയിലൂടെയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയിലൂടെ ആണ് താരം കരിയര്‍ മലയാളത്തില്‍ ആരംഭിക്കുന്നത്.

‘ആദം ജോണ്‍’ എന്ന സിനിമയില്‍ താരം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ ആണ് ഇപ്പോള്‍ താരത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹം കഴിഞ്ഞു എന്ന് കരുതി സിനിമ മേഖല ഉപേക്ഷിക്കരുത് എന്നും താങ്കളുടെ മികച്ച വേഷങ്ങള്‍ ഇനിയും മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് എന്നുമാണ് ഇദ്ദേഹത്തെ സ്‌നേഹിക്കുന്നവരും മലയാളി സിനിമ പ്രേക്ഷകരും ഒരുപോലെ പറയുന്നത്.

 

Back to top button
error: