IndiaNEWS

വീട്ടിനകത്ത് ചാര്‍ജ് ചെയ്യാൻ വച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകൾ; കടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: വീട്ടിനകത്ത് ചാര്‍ജ് ചെയ്യാൻ വച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകൾ. അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായി. കര്‍ണാടകയിലെ മാണ്ഡ്യയാണ് സംഭവം. റൂട്ട് ഇലക്ട്രിക് കമ്പനിയുടെ ബൈക്കാണ് കത്തിനശിച്ചത്. തന്നെ വണ്ടി പൊട്ടിത്തെറിച്ചു. ആറ് മാസം മുമ്പ് 85000 രൂപ കൊടുത്താണ് മുത്തുരാജ് സ്കൂട്ടര്‍ വാങ്ങിയത്. രാവിലെ എട്ടരയോടെ ചാര്‍ജ് ചെയ്യാനായി വീട്ടിനകത്ത് കുത്തിയിട്ടതായിരുന്നു ഉടമയായ മുത്തുരാജ്. കുത്തിയിട്ട് നിമിഷങ്ങൾക്കകംമാണ്ഡ്യ ജില്ലയിൽ മഡ്ഡുര്‍ താലൂക്കിലെ വലഗേരെഹള്ളിയിലാണ് സംഭവം.

വീടിനുള്ളിൽ അഞ്ച് പേർ ഉള്ളപ്പോഴായിരുന്നു സംഭവം. ഭാഗ്യവശാൽ, അപകടസമയത്ത് എല്ലാവരും സ്കൂട്ടറിൽ നിന്ന് അകലെ ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അതേസമയം, സ്‌ഫോടനത്തിൽ ടിവി, ഫ്രിഡ്ജ്, ഡൈനിംഗ് ടേബിൾ, മൊബൈൽ ഫോണുകൾ എന്നിവയടക്കം നിരവധി സാധനങ്ങൾ കത്തി നശിച്ചു.

Signature-ad

തീ പടരുമ്പോൾ എന്റെ കുടുംബാംഗങ്ങളെല്ലാം വീട്ടിൽ തന്നെയുണ്ടായിരുന്നു. തീ പടര്‍ന്ന് പിടിക്കുമ്പോൾ ഇളയ കൂട്ടി സ്കൂട്ടറിന് അടുത്തായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്ന് തീപ‍ടര്‍ന്നപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. രണ്ട് മൂന്ന് മൊബൈൽ ഫോണുകൾ തീപടര്‍ന്ന് കേടായി. ഫ്രിഡ്ജും ടിവിയും ഡൈനിങ് ടേബിളുമടക്കം വീട്ടുപകരണങ്ങളെല്ലാം നശിച്ചുവെന്നും മുത്തുരാജ് പറഞ്ഞു.

Back to top button
error: