ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി
ഗാന്ധിനഗര്‍: ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി. രശ്മി കട്ടാരിയ എന്ന യുവതിയാണ് മരിച്ചത്. ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്.
മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗര്‍ഭിണിയായ യുവതിയെയാണ് കാമുകന് തന്നെ കൊന്ന് യുവതിയുടെ പിതാവിന്റെ ഫാമില്‍ കുഴിച്ചിട്ടത്. നവംബര്‍ 14ന് രശ്മിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് രശ്മിയും ചിരാഗ് പട്ടേല്‍ എന്ന വിവാഹിതനായ യുവാവും പോയത്.അഞ്ചുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവതിയെ കാണാതായതോടെ മാതാപിതാക്കള്‍ ഈ വിവരം പോലീസിന് കൈമാറി. ഇതോടെ അന്വേഷണം ഇയാളിലേക്കെത്തുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലില്‍ അഞ്ചുമാസം ഗര്‍ഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചുമൂടിയ വിവരം ഇയാള്‍ സമ്മതിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നെന്ന് യുവാവ് മൊഴി നല്കി. ഫാമില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകത്തില്‍ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.