അതി തീവ്ര ചുഴലിക്കാറ്റ് നിവർ പുതുച്ചേരിയുടെ 30 കിലോമീറ്റർ വടക്ക് മഴയായി പെയ്തിറങ്ങിത്തുടങ്ങി .തമിഴ്‍നാട്ടിലെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ആണ് നിർദേശം .
രാത്രി 11 30 ഓടെ കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവർ കര തൊട്ടത് .വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് തകർന്നു വീണും വില്ലുപുരത്ത് വീട് തകർന്നും രണ്ടു പേര് മരിച്ചു .
ചുഴലിക്കാറ്റിന്റെ കേന്ദ്രം പുതുച്ചേരിയ്ക്ക് സമീപമുള്ള കടൽത്തീരത്ത് കൂടി 3 മണിക്കൂറിനുള്ളിൽ കടന്നു പോകുമെന്നാണ് പ്രവചനം .120 മുതൽ 130 കിലോമീറ്റർ വേഗതയിൽ ആണ് കാറ്റ് ഉണ്ടാവുക .
തമിഴ്‌നാട്ടിലെ ചെന്നൈ ,ചെങ്കൽപെട്ട് ,കൂടല്ലൂർ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ് .ചെമ്പരമ്പാക്കം റിസർവോയറിന്റെ ഷട്ടറുകൾ അഞ്ച് കൊല്ലത്തിനിടെ ഇതാദ്യമായി തുറന്നു .