CrimeNEWS

കുവൈത്തിൽ പോലീസ് ചമഞ്ഞ് 10 പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ; പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ. ഒരു കുവൈത്തി പൗരനാണ് സാൽമിയയിൽവെച്ച് പിടിയിലായത്. പത്ത് പ്രവാസികളിൽ നിന്ന് പണം തട്ടിയെടുത്തതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം.

ഇയാൾക്കെതിരെ നേരത്തെയും നിരവധി പ്രവാസികൾ പരാതി നൽകിയിരുന്നു. ഇവരെല്ലാം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരിച്ചറിയുകയും ചെയ്‍തു. കുറ്റകൃത്യങ്ങൾക്കു വേണ്ടി ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡും നിർമിച്ച് ഉപയോഗിച്ചു വരികയായിരുന്നു. തുടർ നിയമ നടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രവാസികളെ തടഞ്ഞുവെയ്ക്കുകയും അവരിൽ നിന്ന് പണവും മൊബൈൽ ഫോണുകളും അപഹരിക്കലുമായിരുന്നു ഇയാളുടെ രീതി. അജ്ഞാതനായ വ്യക്തിയുടെ തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടിയതോടെ പ്രതിയെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണത്തിനൊടുവിൽ ഹവല്ലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.

Back to top button
error: