ന്യൂഡല്‍ഹി: മദ്യപിച്ചെത്തിയ വിദ്യാര്‍ഥി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ സീറ്റില്‍ മൂത്രമൊഴിച്ചു. യുഎസിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ എഎ 292 വിമാനത്തില്‍ മൂത്രമൊഴിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഉറക്കത്തിനിടെ മൂത്രമൊഴിച്ചതെന്നാണ് വിവരം. മൂത്രം സഹയാത്രികന്റെ മേല്‍ പതിച്ചിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പു ചോദിച്ചതിനെത്തുടര്‍ന്ന്, യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കാന്‍ സഹയാത്രികന്‍ തയ്യാറായില്ല. എന്നാല്‍, എയര്‍ലൈന്‍ അധികൃതര്‍ സംഭവം എയര്‍ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്തു. എടിസി വിവരം സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പ്രതിയെ പോലീസിന് കൈമാറി.
മദ്യപിച്ച് മദോന്മത്തനായി എയര്‍ ഇന്ത്യ യാത്രക്കാരിക്കുനേരേ മൂത്രമൊഴിച്ച് സഹയാത്രികന്‍
പോലീസ് യുവാവിന്‍െ്‌റ മൊഴി രേഖപ്പെടുത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് പോലീസിനെ എയര്‍ലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വ്യോമയാന നിയമങ്ങള്‍ അനുസരിച്ച്, യാത്രക്കാരന്‍ അച്ചടക്കലംഘനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ, കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിശ്ചിത സമയത്തേക്ക് വിമാനയാത്രയ്ക്ക് വിലക്കുണ്ടാകും. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു ശങ്കര്‍ മിശ്ര എന്നയാള്‍ മൂത്രമൊഴിച്ച സംഭവം വിവാദമായിരുന്നു.