CrimeNEWS

മീറ്റര്‍ ബോര്‍ഡിലെ താക്കോലെടുത്ത് മോഷണം; യഥാസ്ഥാനത്ത് തിരിച്ചുവെച്ച് ‘നല്ലകള്ളന്‍’ മടങ്ങി

തിരുവനന്തപുരം: വീടിന്റെ മീറ്റര്‍ ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത കള്ളന്‍ വാതില്‍ തുറന്ന് അകത്തുകയറി നാലുപവന്റെ സ്വര്‍ണ്ണവുമായി കടന്നു.

പള്ളിച്ചലില്‍ മധുസൂദനന്റെ ‘ദ്വാരക’ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷണം. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിനു പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10 നും വൈകിട്ട് നാലിനുമിടയിലാണ് മോഷണം. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.

Signature-ad

വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട് പരിശോധിച്ച നിലയിലായിരുന്നു. മോഷണത്തിനു ശേഷം താക്കോല്‍ യഥാസ്ഥാനത്തു തിരികെവെച്ച ശേഷമാണ് കള്ളന്‍ മടങ്ങിയത്.

നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തടുത്ത ദിവസങ്ങളിലെ രണ്ടാമത്തെ മോഷണമാണിത്. കഴിഞ്ഞദിവസം കല്ലിയൂര്‍ വള്ളംകോടുള്ള വീട്ടിലുള്ളവര്‍ ക്ഷേത്രദര്‍ശനത്തിനു പോയപ്പോള്‍ വാതില്‍ കുത്തിത്തുറന്ന് അഞ്ചുപവന്‍ മോഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: