Social MediaTRENDING

സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്; സാരിയില്‍ സുന്ദരിയായി മഞ്ജു

ലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഏക നടിയാണ് മഞ്ജു. രണ്ടാം
വരവില്‍ നിരവധി മലയാള സിനിമകളാണ് മഞ്ജു അഭിനയിച്ചത്.

തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. തുനിവ് ആണ് മഞ്ജു അഭിനയിച്ച പുതിയ തമിഴ് ചിത്രം. നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മഞ്ജു. മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

Signature-ad

ഇപ്പോഴിത താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സാരിയില്‍ മനോഹരി ആയാണ് മഞ്ജു ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്. സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം

സാരി ഉടുത്ത് പൊണിടെയിലും കെട്ടി സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതി ഗംഭീരം എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: