CrimeNEWS

വിവാഹാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി

തൊടുപുഴ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം. തൊടുപുഴയിലാണ് നിയമ വിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടിക്ക് നേരെ വധ ശ്രമം. കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ഷാജഹാനും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പം വന്നതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി. അതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാന്‍ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാന്‍ ശ്രമിച്ചത്.

Signature-ad

നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങില്‍ വച്ച് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് താന്‍ വീണ്ടും വിവാഹാഭ്യര്‍ഥനയുമായി വരുമെന്ന് ഷാജഹാന്‍ പെണ്‍കുട്ടിയെ അറിയിച്ചു.

എന്നാല്‍, പെണ്‍കുട്ടി ഇത് നിഷേധിച്ചു. തുടര്‍ന്ന് തൊടുപുഴയിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നും പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രാത്രി ഇരുവരും തമ്മില്‍ നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതിന് പിന്നാലെയായിരുന്നു കത്തി വച്ച് ഭീഷണിപ്പെടുത്തിയത്.

അതിനിടെ, മറ്റൊരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഷാജഹാന്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു. പിന്നീട് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Back to top button
error: