ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പാല് കുടിക്കുന്ന ശീലം നന്നല്ല, പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് കാരണമാകും
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പലർക്കും ഒരു ഗ്ലാസ് പാല് കുടിക്കുന്ന ശീലമുണ്ട്. പക്ഷേ ഇത് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല് വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ 5 വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല് നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും.
നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല് കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല് കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇനി ദഹനപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല് കുടിക്കരുത്. രാത്രി ഭക്ഷണം കഴിച്ച ഉടൻ പാല്‍കുടിക്കുന്നതില്‍ പ്രശ്നമില്ല.
രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല് കുടിക്കുന്നത് ഇന്‍സുലിന്‍ റിലീസ് ചെയ്യാനും കാരണമാകും. അതുകൊണ്ട് പാല് കുടിക്കണമെങ്കില്‍ ഉറങ്ങാന്‍ പോകുന്നതിന് 2 മുതല്‍ 3 മണിക്കൂര്‍ മുമ്പ് കുടിക്കുക. അതാണ് ആരോഗ്യത്തിന് നല്ലത്.