24 മണിക്കൂറിനിടെ 45,209 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 501പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,33,227 ആയി.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ 43493 പേര്‍ രോഗമുക്തി നേടി. രാജസ്ഥാനില്‍ 8 ജില്ലകളില്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെരാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജയ്പൂര്‍, കോട്ട, ഉദയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലും രാത്രി കാല കര്‍ഫ്യൂ നടപ്പാക്കും.
സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200 ല്‍ നിന്ന് 500 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ രാജ് കോട്ട്, വഡോദര, സൂറത്ത് മേഖലകളിലും മധ്യദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയാര്‍ ഉള്‍പ്പടെ ഉള്ള മേഖലകളിലും രാത്രി കാല കര്‍ഫ്യൂ ഇന്നലെ മുതല്‍ നടപ്പാക്കിത്തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.