CrimeNEWS

അടൂരില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസ്: 2 ആണ്‍മക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂര്‍ മാരൂരില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ അറസ്റ്റില്‍. സൂര്യലാലും ചന്ദ്രലാലും നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായിരുന്നു കൊലപാതകം. നായകളുമായെത്തി ഇവര്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. സൂര്യലാല്‍ കാപ്പാ കേസില്‍ പ്രതിയാണ്. മണ്ണെടുപ്പിനെ എതിര്‍ത്ത സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ചവരാണ് അറസ്റ്റിലായവര്‍.

Signature-ad

മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി സൂര്യലാലിനെയും ചന്ദ്രലാലിനെയും തിരഞ്ഞു വീട്ടിലെത്തിയ അക്രമികള്‍, സുജാതയെ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്.

Back to top button
error: