Social MediaTRENDING

“വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി പ്രാർത്ഥിക്കും” സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സർവ്വനാശത്തിന് വേണ്ടി പ്രാർത്ഥിക്കും എന്നാണ് സുരേഷ് ഗോപിയുടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

Signature-ad

“എൻറെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാൻ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവൻ സ്നേഹിക്കുമെന്ന് പറയുമ്പോൾ. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും.

അത് എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാർഗ്ഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ള സംവിധാനങ്ങളെ പറഞ്ഞാൽ രാഷ്ട്രീയം സ്പൂരിക്കും. അതുകൊണ്ട് പറയുന്നില്ല.

വിശ്വാസി സമൂഹത്തിൻറെ അതിർത്തിയിൽ പോലും ആരും കടന്നുവന്ന് ദ്രോഹിക്കരുത്. ഞങ്ങളുടെ ലോകനൻമയ്ക്കുള്ള പ്രാർത്ഥനകൾ ഞങ്ങൾ നടത്തിക്കോളാം. അവിശ്വാസിക്കൾക്കും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത് “- വീഡിയോയിൽ ഒരു ശിവരാത്രി പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപി പറയുന്നു.

ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായ പ്രസംഗത്തിൻറെ വീഡിയോയ്ക്ക് അടിയിലും അതിനെ സംബന്ധിച്ചും അനേകം ട്രോളുകളും, വിമർശനങ്ങളുമാണ് ഉയരുന്നത്. ഒപ്പം സോഷ്യൽ മീഡിയ വാളുകളിൽ മുൻ രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപിയുടെ വാക്കുകൾ ചർച്ചയാകുന്നുണ്ട്.

Back to top button
error: