CrimeNEWS

നിക്കി ലിവ് ഇൻ റിലേഷനിൽ ആയിരുന്നില്ല; പ്രതി സഹലിനെ തൂക്കിക്കൊല്ലണമെന്നും യുവതിയുടെ കുടുംബം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നജ്ഫ്ഘട്ടില്‍ 23 വയസുകാരിയെ പങ്കാളി കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്ത്. പൊലീസ് കുടുംബത്തെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കൊല്ലപ്പെട്ട നിക്കിയുടെ അമ്മാവന്‍ പ്രവീണ്‍ യാദവ് പറഞ്ഞു. പ്രതി സഹിലിനെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മില്‍ ലിവ്- ഇന്‍ ബന്ധമായിരുന്നില്ലെന്നും അവള്‍ ഹോസ്റ്റലിലാണ് താമസിച്ചെതെന്നും പ്രവീണ്‍ യാദവ് പറഞ്ഞു. നിക്കിയെ കാണാതായതിന് പിന്നാലെ പിതാവ് സഹിലിനെ സമീപിച്ചതായും ഒരുവിവരവും നല്‍കാന്‍ അയാള്‍ തയ്യാറായില്ലെന്നും അമ്മാവന്‍ പറഞ്ഞു.

Signature-ad

പ്രതി സഹിലിനെ ഇന്നലെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നിക്കിയെ ഡേറ്റാ കേബിള്‍ ഉപയോഗിച്ചാണു കൊലപ്പെടുത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുന്‍പ് നിക്കിയും സഹിലും തമ്മില്‍ കാറില്‍വച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി. നിക്കിയെ വകവരുത്തിയ ദിവസം സഹില്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.

ഫാര്‍മ വിദ്യാര്‍ഥിയായ സഹിലിന്റെ കുടുംബം പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ധാബ നടത്തുകയാണ്. കൊലയ്ക്കുശേഷം ഇയാള്‍ നിക്കിയുടെ മൃതദേഹം ഫ്രിജില്‍ സൂക്ഷിച്ചു. നിക്കിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. നിക്കി എവിടെപ്പോയെന്നു കുടുംബത്തിന് അറിവുണ്ടായിരുന്നില്ല. അന്വേഷണത്തിന് ഒടുവില്‍ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ തയാറെടുപ്പിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. വര്‍ഷങ്ങളായി ബന്ധത്തിലാണെങ്കിലും സഹിലിന്റെ വിവാഹം നേരത്തേ ഉറപ്പിച്ചതാണെന്ന കാര്യം നിക്കിക്ക് അറിയില്ലായിരുന്നു.

Back to top button
error: