LIFEMovie

തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ കീര്‍ത്തി സുരേഷും! ഒന്നാമത് സാമന്ത

ര്‍മക്സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സാമന്ത. തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ സാമന്ത ഒന്നാമത് എത്തിയപ്പോള്‍ മലയാളത്തിന്റെ കീര്‍ത്തി സുരേഷ് എട്ടാമത് ഇടംപിടിച്ചു. 2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ടത്. കാജല്‍ അഗര്‍വാളാണ് പട്ടികയില്‍ രണ്ടാമത്.

സാമന്ത, കാജല്‍ അഗര്‍വാള്‍, അനുഷ്‍ക ഷെട്ടി, സായ് പല്ലവി, രശ്‍മിക മന്ദാന, പൂജ ഹെഗ്‍ഡെ, തമന്ന, കീര്‍ത്തി സുരേഷ്, ശ്രീലീല, ശ്രുതി ഹാസൻ എന്നിവരാണ് ഓര്‍മക്സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയില്‍ യഥാക്രമം ഒന്ന് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. സാമന്ത നായികയായി ‘ശാകുന്തളം’ എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ദസറ’യാണ് കീര്‍ത്തി സുരേഷ് നായികയായ ചിത്രമായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ശാകുന്തളം’ ഏപ്രില്‍ 14നും കീര്‍ത്തി ചിത്രം ‘ദസറ’ മാര്‍ച്ച് 30നുമാണ് റിലീസ് ചെയ്യുക.

Signature-ad

കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് എറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’.

കീര്‍ത്തി സുരേഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നാനിയാണ് നായകൻ. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

Back to top button
error: