CrimeNEWS

അശരണ കേന്ദ്രത്തിലെ അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നു പരാതി; മലയാളി ദമ്പതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ചെന്നൈ: അശരണ കേന്ദ്രത്തിൽ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. അന്തേവാസികളെ ചങ്ങലയ്ക്കിടുകയും കുരങ്ങിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്ന ആരോപണത്തിനു പുറമേ പീഡന പരാതിയും ഉയർന്നിട്ടുണ്ട്.

വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂർ ഗ്രാമത്തിൽ ‘അൻപുജ്യോതി ആശ്രമം’ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനം നടത്തുന്ന മൂവാറ്റുപുഴ സ്വദേശികളായ ബി. ജുബിൻ, ഭാര്യ ജെ. മരിയ എന്നിവരും മറ്റ് 5 പേരുമാണ് അറസ്റ്റിലായത്.

Signature-ad

അതേസമയം ഇവിടെ താമസിച്ചിരുന്ന വയോധികനെ കാണാനില്ലെന്നും പരാതിയുണ്ട്.യുഎസിൽ ജോലി ചെയ്യുന്ന സലിം ഖാന്റെ ഭാര്യാപിതാവ് ജബറുല്ല 2021 ഡിസംബർ മുതൽ ഇവിടെയാണ് താമസിക്കുന്നത്. ഒരു വർഷത്തിനു ശേഷം എത്തിയപ്പോൾ അദ്ദേഹത്തെ കാണാനായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തനത്തേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Back to top button
error: