CrimeNEWS

സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; കളികാവില്‍ യുവാവ് പിടിയില്‍

മലപ്പുറം: സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. നിലമ്പൂര്‍ അകമ്പാടം ഇടിവെണ്ണ തയ്യില്‍ ദില്‍ഷാദ് (22) ആണ് പിടിയിലായത്.

കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ത്രീയുടെ പരാതിയിലാണ് നടപടി. യൂറോപ്പിലെ സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുത്ത് നാട്ടിലെ സ്ത്രീകളുടെ തലവെച്ചാണ് ദില്‍ഷാദ് പ്രചരിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. വീഡിയോദൃശ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇവ രഹസ്യമായി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെക്കുന്നതാണ് രീതി.

Signature-ad

ദൃശ്യങ്ങള്‍ ലഭിക്കാന്‍ ദില്‍ഷാദുമായി ബന്ധപ്പെടുന്നതിനുള്ള ലിങ്ക് നല്‍കും. പ്രതിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍വരെ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: