NEWS

ഭരണ സിരാ കേന്ദ്രത്തെ കുലുക്കാൻ ബംഗളുരുവിൽ നിന്നൊരു മൊഴി ,കണ്ടറിഞ്ഞ് സിപിഎം പ്രതിരോധം

https://youtu.be/hUpYH9Jouyw

ശിവശങ്കറിന്റെയോ സ്വപ്ന സുരേഷിന്റേയോ മൊഴിയേക്കാൾ രാഷ്ട്രീയ പ്രാധാന്യമുള്ള മൊഴി ബംഗളുരുവിൽ നിന്നുണ്ടായി എന്ന് സൂചന .ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് പുതുവഴികൾ തേടുകയാണ് ഭരണപക്ഷം .

Signature-ad

കേരളത്തെ വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജൻസികളുടെ നിർണായക കച്ചിത്തുരുമ്പാണ് ഈ മൊഴി .സ്വർണക്കടത്തിനെയും ലഹരിമരുന്ന് കടത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന മൊഴിയാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന .ബെംഗളൂരു ,കേരളം ,യു എ ഇ എന്നിവിടങ്ങളെ ബന്ധപ്പെടുത്തുന്ന മൊഴിയാണ് ഇത് .ഭരണപക്ഷത്തെ പിടിച്ചു കുലുക്കാൻ ശക്തിയുള്ള ഈ മൊഴിയുടെ ചുവട് പിടിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം .

രാഷ്ട്രീയ നേതാക്കളുടെ ,പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികളുടെ സമ്മർദ്ദമുണ്ടെന്നു ശിവശങ്കറും സ്വപ്നയും ആരോപിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബംഗളുരുവിൽ നിന്നുള്ള മൊഴി നിർണായകമാകുന്നത് .രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം ഉണ്ടെന്ന് ആദ്യം ആരോപിച്ചത് ശിവശങ്കർ ആണ് . കോടതിയിൽ ആണ് ശിവശങ്കർ ഇക്കാര്യം പറഞ്ഞത് .എന്നാൽ ഇ ഡി ഇക്കാര്യം നിഷേധിക്കുകയും ചെയ്തു .

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടുത്താൻ നീക്കം എന്ന തരത്തിൽ  പറയുന്ന സ്വപ്നയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത് വന്നത് .ഈ ശബ്ദരേഖ പുറത്ത് വന്ന വഴി ഇപ്പോൾ അന്വേഷണത്തിലാണ് .മൊഴി ഇപ്പോൾ പുറത്ത് വന്നതിൽ ദുരൂഹത ഉണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു .എന്നാൽ അന്വേഷണ ഏജൻസികൾ കേസിനെ രാഷ്ട്രീയവൽക്കരിക്കുന്നതിന്  ഉദാഹരണമായി സിപിഐഎം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു .

ആരോഗ്യാവസ്ഥ പരിഗണിച്ച് എന്ന് പറഞ്ഞാണ് കോടിയേരി ബാലകൃഷ്‌ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്തതെങ്കിലും ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു എന്ന് വ്യക്തമാണ് .കോടിയേരിയുടെ അവധിയോടെ ആ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറുമെന്ന് പാർട്ടി കരുതിയെങ്കിലും ബിനീഷിനെതിരെ എൻസിബിയും നടപടികളുമായി മുന്നോട്ട് പോകുന്നത് പ്രതിസന്ധി കുറയുന്നില്ല എന്നതിന്റെ തെളിവാണ് .

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രചാരണായുധമാണ് സ്വർക്കടത്തും അനുബന്ധ കേസുകളും .ഓരോ ദിവസം ഓരോ വെളിപ്പെടുത്തലുകൾ വരുന്നതുകൊണ്ട് അത്യന്തം നാടകീയമാണ് സംഭവങ്ങൾ.വരൂ ദിവസങ്ങളിൽ കൂടുതൽ നാടകീയമായ സംഭവങ്ങൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന .

Back to top button
error: