രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്
കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു.നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നവും പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് വിഭാഗം നല്കിയ ഹര്‍ജി തളളിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
അതേ സമയം ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. തിങ്കാളാഴ്ച അപ്പീല്‍ സമര്‍പ്പിക്കും .ഡിവിഷന് ബെഞ്ചില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേ സമയം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് ടേബില്‍ ഫാനും പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും അനുവദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു വിഭാഗവും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.