
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് പുറകില്‍ നിന്ന് തലയോട്ടി കണ്ടെത്തി. തലയോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബാക്കി ശരീരാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തലയോട്ടി സ്ത്രീയുടേയോ പുരുഷന്റേയോ എന്ന് വ്യക്തമല്ല.
വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി ഉപയോഗിച്ചിരുന്ന തലയോട്ടിയാണ് കണ്ടെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലയോട്ടി മാത്രമാണ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. മറ്റ് ശരീര അവശിഷ്ടങ്ങളൊന്നും തന്നെ സ്ഥലത്ത് നിന്നും കിട്ടിയില്ല. സംഭവത്തില്‍ പൊലീസ് പരിശോധന തുടരുകയാണ്.






