കൊല്‍ക്കത്ത: ഉത്സവത്തിനിടെ ബലൂണ്‍ വില്‍പ്പനക്കാരന്റെ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ജയ്നഗറിലാണ് സംഭവം. ജയ്നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്‍ക്കൂട്ടത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്.
മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. 35കാരനായ ബലൂണ്‍ വില്പ്പനക്കാരന്, ഷാഹിന്‍ മൊല്ല (13), കുത്തബുദ്ദീന്‍ മിസ്ത്രി 35 എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടവിവരം അറിഞ്ഞ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ബരുയിപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നിലഗുരുതരമാണ്. സ്ഫോടനം ഉണ്ടായത് എങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.