കൊല്ലം: അമ്മയും ഒരു വയസുകാരനായ മകനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം പരവൂരാണ് സംഭവമുണ്ടായത്. നെടുങ്ങോലം ഒഴുകുപാറ ഉത്രാടത്തില്‍ ശ്രീലക്ഷ്മി (27), മകന്‍ ആരവ് എന്നിവരാണ് മരിച്ചത്.
ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്‌സ്പ്രസ് ട്രെയിനിനു മുന്നിലേക്ക് കുട്ടിയുമായി ശ്രീലക്ഷ്മി ചാടുകയായിരുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്. പരവൂര്‍ റെയില്‍വേ സ്റ്റേഷനിലും തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസിലും അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ആര്‍പിഎഫും പരവൂര്‍ പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മടവൂര്‍ സ്വദേശി ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസം മുന്‍പ് നാട്ടിലെത്തി മടങ്ങിയിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.