NEWSTRENDING

അങ്കിൾ എന്ന് വിളിച്ചതോടെ വയലന്റ് ആയി നടൻ നന്ദമൂരി ബാലകൃഷ്ണ ,ഫോൺ വലിച്ചെറിഞ്ഞും നായകന്റെ കൈക്കിട്ടടിച്ചും പ്രതിഷേധം

തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയെ അങ്കിൾ എന്ന് യുവനടൻ വിളിച്ചതോടെ പുലിവാല് പിടിച്ച് സിനിമാ പ്രവർത്തകർ .സെഹരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ആണ് സിനിമയുടെ അണിയറപ്രവർത്തകർ നന്ദമൂരി ബാലകൃഷ്ണയെ ക്ഷണിച്ചത് .യുവനടൻ അങ്കിൾ എന്ന് വിളിച്ചതോടെ താരം ദേഷ്യത്തിലായി .സോറി സാർ ബാലകൃഷ്‌ണ എന്ന് തിരുത്തിയെങ്കിലും താരത്തിന്റെ ദേഷ്യം കുറഞ്ഞില്ല .

Signature-ad

പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ .പോസ്റ്റർ റിലീസിനിടെ ബാലകൃഷ്ണ തന്റെ ഫോൺ എടുത്തെറിഞ്ഞു .പോസ്റ്ററിൽ യുവ നടൻ പിടിച്ചപ്പോൾ കൈത്തട്ടി മാറ്റി .

കോവിഡ് കാലത്ത് വീട്ടിൽ ഇരിപ്പ് തന്നെയായിരുന്നു താരം .ഗ്ലൗസ് ഒക്കെ ഇട്ടാണ് വേദിയിലെത്തിയത് .ഹർഷ് ,സിമ്രാൻ ചൗധരി തുടങ്ങിയവർ ആണ് ചിത്രത്തിലെ നായികാ നായകന്മാർ .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: