രഥയാത്രയ്ക്കിടെ ‘നായ്ക്കുരണപ്പൊടി’ ആക്രമണം; സഹികെട്ട് ജനമധ്യത്തില്‍ കുര്‍ത്തയൂരി മന്ത്രി
ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയുടെ വികാസ് രഥയാത്രയ്ക്കിടെ, മധ്യപ്രദേശ് മന്ത്രി ബ്രജേന്ദ്ര സിങ് യാദവിനുനേരെ നായ്ക്കുരണപ്പൊടിയെറിഞ്ഞു. ചൊവ്വാഴ്ച മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുങ്കോളിയിലെ ഗ്രാമത്തിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ചൊറിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രി പൊതുമധ്യത്തില്‍ കുര്‍ത്ത അഴിച്ചുമാറ്റി കുപ്പിവെള്ളം ഉപയോഗിച്ച് ശരീരം കഴുകി.
MP govt's Vikas Yatra in news for bizarre reasons. Miscreants put itching powder on minister Brajendra Singh Yadav during Yatra's public connect, forcing him to remove Kurta and wash body with bottled water in Ashok Nagar district. @NewIndianXpress @TheMornStandard @santwana99 pic.twitter.com/1j4gYNdgXJ
— Anuraag Singh (@anuraag_niebpl) February 9, 2023
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. ചൊറിച്ചില്‍ കൊണ്ട് സഹികെട്ട മന്ത്രിയുടെ സഹായത്തിനായി പ്രവര്‍ത്തകരെത്തുകയും പരിപാടി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ചൊറിച്ചിലും അസ്വസ്ഥതയും വ്രണവും ഉണ്ടാക്കുന്നതാണ് നായ്ക്കുരണ പൊടി.
ഞായറാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് വികാസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 25 വരെ യാത്ര തുടരും. സംസ്ഥാന സര്‍ക്കാരിന്റെ വികസന മന്ത്രം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനമൊട്ടാകെ യാത്ര നടത്തുന്നത്.