തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങരയില്‍ യുവാവിനെ നാലംഗസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. പൂജപ്പുര സ്വദേശി മുഹമ്മദലിക്ക് വെട്ടേറ്റു. വ്യാഴാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം നടന്നത്.
അട്ടക്കുളങ്ങര ജങ്ഷനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഹമ്മദലിയെ രണ്ട് ബൈക്കിലായെത്തിയ സംഘം അവിടെനിന്നും വിളിച്ചിറക്കുകയും 200 മീറ്ററോളം മാറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് വെട്ടിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
തിരുവനന്തപുരം നഗരത്തിലുള്ള ഗുണ്ടാസംഘം തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. പരുക്കേറ്റ മുഹമ്മദലി സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിയുന്നതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താനായിട്ടില്ല.