LocalNEWS

പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ചു, കാമുകന് മൊബൈൽ ഫോൺ വാങ്ങാനായിരുന്നു മോഷണം

കാമുകന് സ്മാർട് ഫോൺ വാങ്ങാനുള്ള പണത്തിനായി പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്നു. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസിൽ ജലജയെ (59) ആണ് വിദ്യാർഥിനി അടിച്ചു വീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.l

ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. ജലജ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ എത്തിയ വിദ്യാർഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർഥിനി കടന്നുകളഞ്ഞു.   വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരങ്ങൾ ജലജ നാട്ടുകാരോടു നേരത്തെ പറഞ്ഞിരുന്നു. തുടർന്നു പൊലീസ് വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ വിദ്യാർഥിനി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Back to top button
error: