വടകര: ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്.
എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് ചീട്ടുകളി നടക്കുന്നുണ്ട് എന്ന വിവരം കിട്ടിയ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. ഈ സമയത്താണ് അഖിലേഷിന് കുത്തേറ്റത് ഉടനടി ഓർക്കാട്ടേരി ആശ ക്ലീനിക്കിലെത്തിക്കുകയും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോവുകയും ചെയ്തു.