CrimeNEWS

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ ആക്കി. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി പ്രിയദര്‍ശിനി കോളനി പേമലമുകളേല്‍ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാര്‍ (20) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്ഥലങ്ങളില്‍ കൊലപാതകശ്രമം, മോഷണം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കടുത്തുരുത്തിയില്‍ കൊലപാതകശ്രമ കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്.

Signature-ad

ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടിയാണ് സ്വീകരിച്ചു വരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരേ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

Back to top button
error: