മൂന്നാർ: വേണ്ടി വന്നാൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കാനുള്ള പദ്ധതിയുമായി ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മസേന എത്തി. വയനാട് ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. അതിനു ശേഷമായിരിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കുക.
ഇടുക്കിയിലെ ഭൂപ്രകൃതിയെക്കുറിച്ച് പഠിച്ച ശേഷം അപകടകാരികളായ ആനകളെ മയക്കു വെടിവെച്ച് പിടിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുമെന്നാണ് അറിയുന്നത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. വയനാട് ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംസംഘം ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ ഞായറാഴ്ച മുതല്‍ നിരീക്ഷണം നടത്തും.