NEWS

കാരവന്റെ മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് സിപിഐഎം

കാരവൻ മാഗസിനിലെ മൂന്നു മാധ്യമപ്രവർത്തകരെ ഡൽഹിയിൽ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചതിനെ അപലപിച്ച് സിപിഐഎം .സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് നിലപാട് വ്യക്തമാക്കിയത് .

“തലസ്ഥാന നഗരിയിൽ കാരവൻ മാഗസിനിലെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനെ അപലപിക്കുന്നു”-സീതാറാം യെച്ചൂരി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .

Signature-ad

“മാധ്യമങ്ങളെ അവരുടെ ജോലി നിർവഹിക്കുന്നതിൽ നിന്ന് വിരട്ടാനുള്ള ശ്രമമാണ് .ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് .അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറാവണം .”-യെച്ചൂരിയുടെ ഫേസ്ബുക് പോസ്റ്റ് പറയുന്നു .

ചൊവ്വാഴ്ച വടക്കു കിഴക്കൻ ഡൽഹിയിൽ വച്ചാണ് മൂന്നു മാധ്യമപ്രവർത്തകർക്കെതിരെ സംഘപരിവാർ അനുകൂലികൾ ആക്രമണം നടത്തിയത് .ഇതിൽ ഒരാൾക്ക് നേരെ ലൈംഗിക അതിക്രമവും ഉണ്ടായി .ഒരു വനിതാ മാധ്യമ പ്രവർത്തകയും ഇവർക്കൊപ്പം ഉണ്ടായിരുന്നു .

Back to top button
error: