KeralaNEWS

സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കെ കാല്‍ വഴുതി പുഴയില്‍ വീണു; വയോധികന്‍ മരിച്ചു

ആലപ്പുഴ: കാല്‍ വഴുതി പുഴയില്‍ വീണ് വയോധികന്‍ മരിച്ചു. എടത്വയിലാണ് അപകടം. തലവടി കറുകയില്‍ സുകുമാരന്‍ (73) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് നീരേറ്റുപുറം തോമ്പില്‍ കടവില്‍ വെച്ചായിരുന്നു സംഭവം.

സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാല്‍ വഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു. കൂടെ നിന്നവരും ഓടിയെത്തിയവരും നദിയില്‍ ചാടി സുകുമാരനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

പോലീസ് പ്രാഥമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജഗദമ്മ. മക്കള്‍: സുജ, സുനില്‍, അനില്‍. മരുമക്കള്‍: മഞ്ജു, അജീഷ, ബൈജു.

 

Back to top button
error: