CrimeNEWS

ബദിയഡുക്കയില്‍ വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

കാസര്‍ഗോട്: ബദിയഡുക്ക ഏല്‍ക്കാനയില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍. കൊല്ലം സ്വദേശി നീതു ആണ് മരിച്ചത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് പുല്‍പ്പള്ളി സ്വദേശി ആന്റോയെ കാണാനില്ല. കൊലപാതകമാണെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

42 ദിവസം മുന്‍പ് ബദിയഡുക്ക ഏല്‍ക്കന സ്വദേശി ഷാജിയുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങിന് എത്തിയതായിരുന്നു ഇവര്‍. ഇവിടുത്തെ ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നുദിവസം മുന്‍പ് യുവതിയെ കാണാനില്ലായിരുന്നു. നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ നാട്ടില്‍ പോയി എന്നായിരുന്നു ആന്റോയുടെ മറുപടി.

Signature-ad

ഞായറാഴ്ച ആന്റോയെയും കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. ഷെഡിന്റെ മേല്‍ക്കൂര മാറ്റിയാണ് നാട്ടുകാര്‍ അകത്തുകടന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

 

Back to top button
error: