CrimeNEWS

ട്രാഫിക് പോലീസുകാരനെ അസഭ്യം പറഞ്ഞു, പിന്നാലെ ആക്രമണം; എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരനുനേരേ ആക്രമണം നടത്തിയ കേസില്‍ വനിതാ എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭര്‍ത്താവായ മുത്തൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ നസീര്‍ റാവുത്തര്‍ (53) ആണ് അറസ്റ്റിലായത്.

തിരുവല്ല ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അഖിലിനെയാണ് ആക്രമിച്ചത്. എം.സി. റോഡിലെ മുത്തൂര്‍ കവലയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.

Signature-ad

സ്‌കൂട്ടറില്‍ എത്തിയ നസീര്‍, അഖിലിനെ അസഭ്യംപറഞ്ഞശേഷം യൂണിഫോമില്‍ പിടിച്ച് തള്ളുകയും മറ്റും ചെയ്തു. മുന്‍ വൈരമാണ് കാരണമെന്നാണ് വിവരം. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട നസീറിനെ പിന്നീട് പോലീസ് പിടികൂടി. ഇയാളെ റിമാന്‍ഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: