Social MediaTRENDING

”ഐ ലവ് യു മോളെ, ഉമ്മ.. ഉമ്മ.. ഉമ്മ”!!! മെസ്സേജ് അയച്ചയാളുടെ പ്രൊഫൈല്‍ കയറി നോക്കിയ നമിതയും ആരാധകരും ഒരുപോലെ ഞെട്ടി

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നമിത പ്രമോദ്. ട്രാഫിക് സിനിമയില്‍ ബാലതാരമായി ആണ് താരം അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം നായികയായി അഭിനയിച്ചു. ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നമിത പ്രമോദ്. അതേസമയം, ഇപ്പോള്‍ ഒരു നടി മാത്രമല്ല ഒരു സംരംഭക കൂടിയാണ് താരം. അടുത്തിടെയായിരുന്നു താരം എറണാകുളത്ത് ഒരു കഫെ തുടങ്ങിയത്. നിരവധി താരങ്ങളായിരുന്നു ഇതിന്റെ ഉദ്ഘാടനത്തിന് പ്രത്യക്ഷപ്പെട്ടത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. ‘മയില്‍സ്റ്റോണ്‍ മേക്കേഴ്‌സ്’ എന്ന യൂട്യൂബ് ചാനലിന് താരം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ തനിക്ക് ഇന്‍സ്റ്റാഗ്രാമിലും മറ്റുമായി മെസ്സേജ് അയക്കാറുണ്ട് എന്നാണ് താരം പറഞ്ഞു തുടങ്ങിയത്. ഇതിനുശേഷം തനിക്ക് വന്ന രസകരമായ ഒരു മെസ്സേജും താരം പങ്കുവെച്ചു.

Signature-ad

ഒരു വ്യക്തി തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയച്ചു എന്നാണ് നമിത പ്രമോദ് പറയുന്നത്. ”ഐ ലവ് യു മോളു, ഉമ്മ ഉമ്മ ഉമ്മ” എന്നായിരുന്നു ഈ വ്യക്തി ആഴ്ച മെസ്സേജ്. ഇത് കൂടാതെ നടിയുടെ ഫോട്ടോയുടെ താഴെ വന്ന് എല്ലാം ഇയാള്‍ കമന്റ് ചെയ്യുമായിരുന്നു. ”യു ആര്‍ മൈ ഡ്രീം ഗേള്‍”, ”മൈ സോള്‍ ഉമ്മ ഉമ്മ ഉമ്മ” എന്നൊക്കെയാണ് ഇയാള്‍ കമന്റ് ചെയ്യുന്നത്. ഒരിക്കല്‍ താരം ഇയാളുടെ പ്രൊഫൈല്‍ കയറി നോക്കി. താരം ശരിക്കും ഞെട്ടി പോയി കാണണം. താരം മാത്രമല്ല സാധാരണ സിനിമ പ്രേക്ഷകരും ഇപ്പോള്‍ ഇത് കേട്ട് ഞെട്ടുകയാണ്.

50-60 വയസ്സുള്ള ഒരു അമ്മാവന്‍ ആണ് താരത്തിന് ഈ മെസ്സേജുകള്‍ എല്ലാം അയച്ചിരിക്കുന്നത്. ഇയാളുടെ പ്രൊഫൈലില്‍ ഭാര്യയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ വരെ ഉണ്ടായിരുന്നുവത്രെ. ഇതുപോലെയുള്ള അമ്മാവന്മാര്‍ ആണ് പെണ്‍കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ സൈ്വര്യം നല്‍കാത്തത് എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്. ആദ്യകാലത്ത് ഫേസ്ബുക്കില്‍ മാത്രമായിരുന്നു ഇതുപോലെയുള്ള ആളുകളുടെ ഉപദ്രവം എന്നും എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഒരു അമ്മാവന്‍ കോട്ടയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Back to top button
error: