LIFELife Style

മുംബൈയിൽ 50 കോടിയുടെ ഫ്ളാറ്റ്, രണ്ടരക്കോടിയുടെ ആഢംബര കാർ, 30 ലക്ഷത്തിന്റെ വാച്ച് …. രാഹുലിനും അഥിയയ്ക്കും സമ്മാനപ്പെരുമഴ !

ഴിഞ്ഞദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായത്. വിവാഹത്തിന് ഇരുവർക്കും ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിരവധി ആഢംബര സമ്മാനങ്ങളാണ് കല്യാണത്തിന് ഇരുവര്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ സമ്മാനിച്ചത്. മകള്‍ അഥിയ ഷെട്ടിക്ക് വിവാഹ സമ്മാനമായി അച്ഛന്‍ സുനില്‍ ഷെട്ടി സമ്മാനിച്ചത് ആഢംബര ഫ്‌ലാറ്റാണ്. മുംബൈയില്‍ 50 കോടി രൂപ വില വരുന്നതാണ് ഫ്‌ലാറ്റ് എന്നാണ് റിപ്പോര്‍ട്ട്.

നടന്‍ സല്‍മാന്‍ ഖാന്‍ 1.64 കോടി രൂപയുടെ ഔഡി കാര്‍ സമ്മാനിച്ചപ്പോള്‍ മറ്റൊരു നടനായ ജാക്കി ഷറോഫ് 30 ലക്ഷം രൂപയുടെ വാച്ചാണ് വിവാഹ സമ്മാനമായി നല്‍കിയത്. അഥിയ ഷെട്ടിയുടെ അടുത്ത സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ വിവാഹ സമ്മാനമായി നല്‍കിയത് ഒന്നര കോടിയുടെ ഡയമണ്ട് ബ്രേസ്‌ലെറ്റ് ആണ്.

Signature-ad

ക്രിക്കറ്റ് താരങ്ങളും വ്യത്യസ്തമല്ല. ഇരുവര്‍ക്കും നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. വിരാട് കോഹ് ലി ബിഎംഡബ്ല്യൂ കാറാണ് സമ്മാനിച്ചത്. 2.17 കോടി രൂപയാണ് വില. മുന്‍ ക്യാപ്റ്റന്‍ ധോണി 80 ലക്ഷം രൂപയുടെ കാവസാക്കി ബൈക്കാണ് സമ്മാനമായി നല്‍കിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അഥിയയും വിവാഹിതരായത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താന്‍ തുടങ്ങി. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചിട്ടുണ്ട്.

Back to top button
error: