വയനാട്: ബത്തേരി ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരുക്ക്. കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുത്തുകൊണ്ടിരുന്ന വിലങ്ങാടി കോളനിയിലെ ബാലന്, സഹോദരന് സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവരുടെ അച്ഛന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കാട്ടിനുള്ളിലാണ് ഇവരുടെ ശ്മശാനം. സംസ്കാര നടപടികളുമായി ബന്ധപ്പെട്ട് കാട്ടിനുള്ളില്‍ കുഴിയെടുക്കുന്നതിനിടെയാണ് സഹോദരങ്ങളായ ഇരുവരെയും കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.