”അഡള്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍, അപ്പോള്‍ പിന്നെ ഞാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?”
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഗൗരി സിജി മാത്യൂസ്. നഴ്സിംഗ് മേഖലയില്‍ ആയിരുന്നു താരം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നുമാണ് താരം മോഡലിംഗ് രംഗത്തേക്ക് എത്തിയത്. അഡള്‍ട്ട് ആപ്പുകളില്‍ ആണ് താരം കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട് താരം. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
”സ്ത്രീ ശരീരം എന്നുള്ളത് ഒളിപ്പിച്ചുവെക്കേണ്ട ഒന്നാണെന്ന് കരുതുന്നില്ല. അഡള്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ ഉണ്ട്. എനിക്ക് അതില്‍ നിന്നും നല്ല വരുമാനവും ലഭിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?” താരം ചോദിക്കുന്നു.
”എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. അത് തുറന്നു കാണിക്കുക എന്നത് വലിയ ഒരു ഇഷ്യൂ ആയി ഞാന്‍ കരുതുന്നില്ല. അതേസമയം ശരീരം കാണിക്കുവാന്‍ വേണ്ടി മാത്രം മോഡലിംഗ് എന്ന ജോലിയില്‍ ഏര്‍പ്പെടുന്നതിനോട് യോജിപ്പില്ല. ക്രിയേറ്റീവ് ആയിട്ടാണ് ശരീരം പ്രദര്‍ശിപ്പിക്കുന്നത് എങ്കില്‍ അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യവുമില്ല” ഗൗരി കൂട്ടിച്ചേര്‍ത്തു.
ഒരു മോഡല്‍ എന്നതിനപ്പുറം താന്‍ ഒരു ഭാര്യയാണ് അമ്മയാണ് മകളാണ് സുഹൃത്താണ് എന്നും ഇതിനെല്ലാം തനിക്ക് സമയം കണ്ടെത്തുവാനും ഓരോ കാര്യങ്ങള്‍ക്കും ശ്രദ്ധ ചെലുത്തുവാനും പ്രത്യേകം സമയം ലഭിക്കുന്നുണ്ട് എന്നും ഫാമിലി തനിക്ക് നല്ല സപ്പോര്‍ട്ട് ആണ് തരുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിനോടും ചേച്ചിയോടും എല്ലാം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു എന്നും അവര്‍ എല്ലാം അത്ഭുതം ആയി സപ്പോര്‍ട്ട് നല്‍കുന്നത് എന്നുമാണ് ഗൗരി പറയുന്നത്.