തിരുവനന്തപുരം: എം.ഡി.എം.എയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്.
ഇന്നലെയാണ് ഇവരുടെ മകന് ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് പിടികൂടിയത്. ഷൈനോയില്‍ നിന്നും 4 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. മകന് പിടിയിലായതില്‍ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം. തൂങ്ങിയ നിലയില്‍ രാവിലെ കണ്ടെത്തിയ ഗ്രേസിയെ ബന്ധുക്കള്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.