KeralaNEWS

കൊല്ലത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു മറിഞ്ഞു, 18 കുട്ടികൾക്കു പരുക്ക്, അപകട കാരണം അമിതവേഗമെന്നു നാട്ടുകാർ

കൊല്ലം: കൊല്ലം ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം. നിരവധി കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം.

കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സ്‌കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി.

Signature-ad

രാവിലെ എട്ടരയോടെ മൈലാപ്പൂരിനും ഉമയനല്ലൂരിനും മധ്യേ കല്ലുകുഴിയിലായിരുന്നു അപകടം. മയ്യനാട് ഹയര്‍ സെക്കന്‍‍ഡ‍റി സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്വകാര്യ മിനിബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് റോഡു വശത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇട റോഡില്‍നിന്ന് മറ്റൊരു വാഹനം കയറി വന്നപ്പോള്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായെന്നാണ് ബസ് ‍ഡ്രൈവറുടെ മൊഴി. മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.

Back to top button
error: