KeralaNEWS

പാലക്കാട് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

പാലക്കാട്: കുളപ്പള്ളി പാതയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂര്‍ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകര്‍ത്തായിരുന്നു അപകടം. അതിലൂടെ കടന്നുപോയ വാഹന യാത്രികരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി.

അപകടത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇതിലെല്ലാം തന്നെ നിറച്ച ഗ്യാസ് ആണ് ഉണ്ടായിരുന്നത്. പക്ഷേ, സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. ആളപായം ഉണ്ടായിട്ടില്ല. ഡ്രൈവര്‍ക്കടക്കം കാര്യമായ പരുക്കൊന്നും ആര്‍ക്കും ഏറ്റിട്ടുമില്ല. അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങള്‍ അതുവഴി കടത്തി വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം തന്നെ പഴയപടി ആയിരിക്കുന്നു. യാതൊരു തരത്തിലുള്ള അപകട സാധ്യതയും സാഹചര്യം ഇപ്പോള്‍ ഇല്ല എന്നുള്ളതാണ് നമുക്ക് ഫയര്‍ഫോഴ്‌സില്‍ നിന്നും മറ്റ് നാട്ടുകാരില്‍ നിന്നും അറിയാന്‍ കഴിയുന്ന കാര്യം.

Back to top button
error: