Movie

ദിനേശ് ബാബു സംവിധാനം ചെയ്‌ത ‘മഴവില്ല്’ മലയാളത്തിലെത്തിയിട്ട് 24 വർഷം

സിനിമ ഓർമ്മ

കന്നഡ ചിത്രത്തിന്റെ മലയാളം റീമേയ്ക്ക് ‘മഴവില്ല്’ റിലീസ് ചെയ്‌തിട്ട് 24 വർഷം. 1999 ജനുവരി 15നായിരുന്നു കന്നഡ സിനിമയിലെ പ്രശസ്‌ത കാമറാമാൻ ദിനേശ് ബാബു സംവിധാനം ചെയ്‌ത ചിത്രത്തിന്റെ റിലീസ്. തിരുവനന്തപുരം സ്വദേശിയാണ് ദിനേശ് ബാബു. അദ്ദേഹം കന്നടയിൽ ചെയ്‌ത ‘അമൃതവർഷിണി’ എന്ന സൂപ്പർഹിറ്റ് ചിത്രമാണ് മലയാളത്തിൽ ‘മഴവില്ല് ‘ ആയത്. കുഞ്ചാക്കോ ബോബൻ, വിനീത്, പ്രീതി എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌തു. സംവിധായകന്റെ കഥയ്ക്ക് ജെ പള്ളാശ്ശേരി തിരക്കഥയെഴുതി .

Signature-ad

സ്വസ്ഥമായി ജീവിക്കുന്നവരുടെ ഇടയിലേയ്ക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി വരുന്നവരുണ്ട്; വിദ്വേഷത്തിന്റെ വിഷവിത്തുമായി വരുന്നവരുമുണ്ട്. മഴവില്ല് രണ്ടാം ഗണത്തിൽ പെടുന്നു. കാമുകി മരിച്ച ഓർമ്മയിൽ ജീവിക്കുന്ന ഒരാൾ സുഹൃത്തിന്റെ ഭാര്യയിൽ കാമുകിയെ കാണുകയും സുഹൃത്തിനെ ഇല്ലായ്‌മ ചെയ്യുകയും കാര്യങ്ങൾ മനസിലാക്കുന്ന ഭാര്യ അയാൾക്ക് പിടി കൊടുക്കാതെ ആത്മഹത്യ ചെയ്യുന്നതുമാണ് കഥ. വിനീതിന് ആയിരുന്നു നെഗറ്റീവ് റോൾ.

‘കിളിവാതിലിൽ,’ ‘രാവിൻ നിലാക്കായൽ,’ ‘ശിവദം,’ ‘പൊന്നോലത്തുമ്പിൽ,’ ‘പുള്ളിമാൻ കിടാവേ’ എന്നീ ഗാനങ്ങൾ (കൈതപ്രം-മോഹൻ സിത്താര) ജനപ്രിയങ്ങളായി. ‘അമൃതവർഷിണി’യിൽ ദേവയുടെ സംഗീത സംവിധാനത്തിൽ ചിത്ര പാടിയ തുൻതുരു എന്ന ഗാനം കന്നഡയിലെ സർവകാല ഹിറ്റാണ്.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: