CrimeNEWS

ചില്ല മുറിക്കാനുള്ള അനുമതി മറയാക്കി സര്‍ക്കാര്‍ ഓഫീസ് വളപ്പിലെ കൂറ്റന്‍ തേക്ക് മുറിച്ചുകടത്താന്‍ ശ്രമം

പാലക്കാട്: ചില്ല മുറിക്കാനുള്ള അനുമതിയുടെ മറവില്‍ പാലക്കാട് ജില്ലാ വ്യവസായകേന്ദ്രം ഓഫിസ് വളപ്പിലെ കൂറ്റന്‍ തേക്ക് മുറിച്ചുകടത്താന്‍ ശ്രമം. മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ മരംമുറിച്ചവര്‍ സ്ഥലംവിട്ടു. മരം മുറിക്കാന്‍ അനുമതി ആരും തേടിയിരുന്നില്ലെന്നു നഗരസഭ വ്യക്തമാക്കി.

രണ്ടാം ശനിയാഴ്ച ആയതിനാല്‍ ഇന്നലെ ഓഫീസ് അവധിയായിരുന്നു. ഇതിന്റെ മറവിലാണു മരംമുറിക്കാനുള്ള ശ്രമം. തേക്കു മുറിക്കാന്‍ വനംവകുപ്പിന്റെയോ നഗരസഭയുടെയോ അനുമതി ഇല്ലായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനുമതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍തന്നെ, മരംമുറിച്ചവര്‍ തടിക്കഷണങ്ങള്‍ വാഹനത്തില്‍നിന്ന് താഴെയിറക്കി സ്ഥലം കാലിയാക്കി.

Signature-ad

നേരത്തേ, അട്ടപ്പാടിയില്‍ റിസീവറുടെ മേല്‍നോട്ടത്തിലുള്ള സ്ഥലത്തെ തേക്ക് മുറിച്ച് കടത്താനുള്ള ശ്രമം വനംവകുപ്പ് തടഞ്ഞിരുന്നു. അഗളി നായ്ക്കര്‍പാടിയിലാണ് 80 ലേറെ തേക്കുമരങ്ങള്‍ മുറിച്ചത്. അന്നും അവധിയുടെ മറവിലാണ് തേക്കുമരങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

Back to top button
error: