ഇടുക്കി: വാഗമണ്‍-തൊടുപുഴ റോഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്കും യാത്രക്കാരിക്കും സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നു.
പെരുമ്പാവൂര്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസാണ് കൂവപ്പള്ളി എസ് വളവിന് സമീപം രാത്രി എട്ടോടെ അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡില്‍ മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചാണ് നിന്നത്.
റോഡിന് താഴെ ആലപ്പാട്ട് ജിജിയുടെ വീടാണ്. ഈ പ്രദേശത്ത് അപകടം പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് സംരക്ഷണ വേലിയില്ല. പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.