തിരുവനന്തപുരം: എന്‍.എസ്്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ”തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നു. സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല” -വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശശി തരൂര്‍ എം.പി ഡല്‍ഹി നായരല്ല, കേരളപുത്രനും വിശ്വപൗരനമാണെന്ന് എന്‍.എസ്്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. തരൂര്‍ ആദ്യം തിരുവനന്തപുരം ലോക്‌സഭാ സീറ്റിലേക്കു മത്സരിക്കാന്‍ എത്തിയപ്പോഴാണ് സുകുമാരന്‍ നായര്‍ ഇങ്ങനെ വിശേഷിപ്പിച്ചത്. ആ തെറ്റു തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിനു പെരുന്നയിലേക്കു ക്ഷണിച്ചതെന്നും സമ്മേളനത്തിലെ സ്വാഗത പ്രസംഗത്തില്‍ സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.