FoodLIFELife Style
പച്ചമുളക് ചെടിയുടെ ഇല ചുരുണ്ട് നശിക്കുന്നോ? പേടിക്കേണ്ട പരിഹാരമാർഗ്ഗങ്ങളുണ്ട്
ദൈനംദിന ജീവിതത്തിൽ ഏറ്റവും പച്ചക്കറി ഒന്നാണ് പച്ചമുളക്. മിക്ക വീടുകളിലും പച്ചക്കറി കൃഷിക്കൊപ്പം പച്ചമുളക് കാന്താരി മുളകും കൃഷി ചെയ്യാറുണ്ട്. മറ്റു പച്ചക്കറികളിലെ എന്നപോലെ കീടങ്ങളുടെ ആക്രമണം മുളക് ചെടിയിലും രൂക്ഷമാണ്. മുളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം.
- 1. വെര്‍ട്ടിസീലിയം ലായനി ഇലയുടെ അടിഭാഗത്തായി തളിക്കുക. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി മുളക് ചെടിയുടെ ഇലകളുടെ താഴ്ഭാഗത്തായി തളിക്കുക.
- 2. മോരും സോപ്പുവെള്ളവുമാണ് മറ്റൊരു പ്രതിവിധി. ഒരു ലിറ്റര്‍ പുളിച്ച മോരും ഒരു ലിറ്റര്‍ സോപ്പുവെള്ളവും ചേര്‍ത്ത് തളിക്കുന്നതും ഫലം ചെയ്യും.
- 3. കിരിയാത്ത് ഇലയും നല്ലൊരു കീടനാശിനിയാണ്. കിരിയാത്തിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുറച്ച് സോപ്പുവെള്ളം ചേര്‍ത്ത് മുളക് ചെടികള്‍ക്ക് സ്േ്രപ ചെയ്തു നല്‍കാം.
- 4. ഗോമൂത്രം നേര്‍പ്പിച്ചു തളിക്കുന്നതും നല്ലതാണ്. നാടന്‍ പശുവിന്റെ മൂത്രമാണെങ്കില്‍ ഏറെ നല്ലത്.
- 5. നല്ല കട്ടിയുള്ള കഞ്ഞിവെള്ളം ഇലകളുടെ രണ്ടുവശവും തളിക്കുക. കഞ്ഞിവെള്ളത്തിന്റെ പശയില്‍ വെള്ളിച്ച പറ്റിപ്പിടിച്ചു കുറെയൊക്കെ നശിക്കും.